നോകിയ മടങ്ങിവരുന്നു

Posted on: August 10, 2015

NOKIA-big

മുംബൈ : നോകിയ മൊബൈൽ ഹാൻഡ്‌സെറ്റ് വിപണിയിലേക്ക് മടങ്ങിവരുന്നു. അടുത്ത വർഷം നോകിയ മൊബൈൽ ഫോണുകൾ വിപണിയിലെത്തും. സ്മാർട്ട്‌ഫോൺ തരംഗത്തിൽ അടിപതറിയ നോകിയ ഹാൻഡ്‌സെറ്റ് ബിസിനസ് മൈക്രോസോഫ്റ്റിന് വിൽക്കുകയായിരുന്നു. അടുത്തയിടെ ആൻഡ്രോയ്ഡ് ടാബ്‌ലറ്റ് – എൻ 1 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇസഡ് ലോഞ്ചർ എന്ന ആൻഡ്രോയ്ഡ് ആപ്പും പുറത്തിറക്കിയിട്ടുണ്ട്.

പ്രോഡക് ട് ഡെവലപ്‌മെന്റിനായി ആൻഡ്രോയ്ഡ് എൻജിനീയർമാരെ ക്ഷണിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റുമായുള്ള മത്സരരഹിത കരാറിന്റെ കാലാവധി അവസാനിച്ചാൽ ഉടനെ പുതിയ ഉത്പന്നങ്ങളുമായി കമ്പനി രംഗത്തു വരുമെന്ന കാര്യം ഇതോടെ ഉറപ്പായി.