ഈസ്‌റ്റേൺ സ്‌പൈസ്‌റൂട്ട് മത്സരവുമായി ഈസ്റ്റേൺ ഗ്രൂപ്പ്

Posted on: August 6, 2015

Eastern-Navas-Meeran-Bigകൊച്ചി : കേരളത്തിലെ വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്ഭവവും നഷ്ടപ്പെട്ട പാരമ്പര്യവും കണ്ടെത്തുന്നതിനായി നൂതനമായ മത്സരപദ്ധതിക്ക് ഈസ്റ്റേൺ ഗ്രൂപ്പ് തുടക്കമിട്ടു. ഈസ്റ്റേൺ സ്‌പൈസ്‌റൂട്ടിലൂടെ സുഗന്ധ വ്യഞ്ജനങ്ങളുടെ പരമ്പരാഗത ഗുണങ്ങൾ പുനരുജ്ജീവിപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് ഭാവിതലമുറയ്ക്കായി അവ രേഖപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

കേരളീയ ഭക്ഷ്യവിഭവങ്ങളിലേക്കും ഔഷധങ്ങളിലേക്കുമുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ കടന്നുവരവും പിന്മാറ്റവും ഉൾപ്പെടെ ലഭ്യമായ മുഴുവൻ വിവരങ്ങളും കണ്ടെത്തി സമാഹരിച്ച് പുസ്തകമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ നഷ്ടപ്രതാപത്തെ വീണ്ടെടുക്കാനും ഈസ്റ്റേൺ സ്‌പൈസ്‌റൂട്ടിലൂടെ സംരക്ഷിക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

എല്ലാ മാസവും മത്സരത്തിനായി ഈസ്റ്റേൺ ഗ്രൂപ്പ് ഒരു സുഗന്ധവ്യഞ്ജനത്തെ തെരഞ്ഞെടുക്കും. മത്സരാർഥികൾ അവയെപ്പറ്റി തങ്ങൾക്കറിയാവുന്ന, അവയുടെ ഉപയോഗവും വിവിധ നാടുകളിലെ വ്യത്യസ്ത നാമങ്ങളും ഉൾപ്പെടെയുള്ള എല്ലാവിവരങ്ങളും നൽകണം. മുഴുവൻ വിവരങ്ങളും നൽകുന്നവരെയാണ് സമ്മാനാർഹരായി തെരഞ്ഞെടുക്കുക.