റിലയൻസ് 4ജിക്കായി 1000 ജിയോ സെന്ററുകൾ തുറക്കും

Posted on: July 25, 2015

Reliance-Jio-big

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് 4ജി ടെലികോം സേവനങ്ങൾ അവതരിപ്പിക്കാൻ 1000 ജിയോ സെന്ററുകൾ തുറക്കും. റിലയൻസ് ബ്രാൻഡ് മൊബൈൽ ഹാൻഡ്‌സെറ്റുകളും ജിയോ സെന്ററുകളിലൂടെ വിൽക്കും. 2010 ടെലികോം മേഖലയിൽ പ്രവേശിച്ച റിലയൻസ് 4ജി ബ്രോഡ്ബാൻഡ് ശൃംഖലയ്ക്കായി 15 ബില്യൺ ഡോളർ ചെലവഴിച്ചു. അടുത്ത ഏതാനും ആഴ്ചക്കുള്ളിൽ ട്രയൽ തുടങ്ങും.

ജിയോ സെന്ററുകൾക്ക് പുറമെ അഞ്ച് ലക്ഷം കണക്ടിവിറ്റി ഔട്ട്‌ലെറ്റുകളും 10 ലക്ഷം റീചാർജ് ഔട്ട്‌ലെറ്റുകളും ആരംഭിക്കും. 4ജി ഡിവൈസുകൾക്കായി ആപ്പിൾ, സാംസംഗ്, ഹുവെയ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളുമായി ചർച്ചനടത്തിവരികയാണ്.