ഫെരാരി 2600 കാറുകൾ തിരിച്ചു

Posted on: July 20, 2015

Ferrari-Car-Big

റോം : ഇറ്റാലിയൻ  സ്‌പോർട്‌സ് കാറായ ഫെരാരി ലോകവ്യാപകമായി 2600 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകൾക്കുണ്ടായ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ജപ്പാനിലെ തകത കമ്പനിയാണ് എയർബാഗുകൾ വിതരണം ചെയ്തത്.

ഫെരാരി കാറുകളുടെ എയർബാഗുകൾക്കുണ്ടായ തകരാറു കാരണം 8 പേർ മരിക്കുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമേരിക്കയിൽ മാത്രം 800 ലേറെ ഫെരാരി കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തകത എയർബാഗുകൾക്കുണ്ടായ തകരാറ് പരിഹരിക്കുന്നതിന് ജനറൽമോട്ടോഴ്‌സ്, ഹോണ്ട, ബിഎംഡബ്ല്യു തുടങ്ങിയ 10 നിർമാതാക്കൾ കാറുകൾ തിരിച്ചുവിളിച്ചിരുന്നു.