കരൺ അദാനി നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Posted on: July 19, 2015

Adani-group-Karan-Adani-Big

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കരൺ അദാനി നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കു ശേഷം പദ്ധതി പ്രദേശം കരൺ അദാനി സന്ദർശിക്കും.

ഓഗസ്റ്റ് രണ്ടാം വാരം കേരള സർക്കാരുമായി ധാരണാപത്രം ഒപ്പുവയ്ക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.