എയർഇന്ത്യയും ഗോ എയറും മുംബൈ ടെർമിനൽ 2 ലേക്ക് മാറുന്നു

Posted on: July 18, 2015

Mumbai-Airport-T2-Big

മുംബൈ : എയർഇന്ത്യയും ഗോ എയറും സെപ്റ്റംബർ മുതൽ മുംബൈ എയർപോർട്ടിലെ ടെർമിനൽ 2 ലേക്ക് സർവീസുകൾ മാറ്റുന്നു. ഇപ്പോൾ ടെർമിനൽ 1 എ ൽ നിന്നാണ് ഇരു കമ്പനികളും സർവീസുകൾ ഓപറേറ്റ് ചെയ്യുന്നത്. വിസ്താര മാത്രമാണ് ഇപ്പോൾ ടെർമിനൽ 2 സർവീസിന് ഉപയോഗിക്കുന്നത്.

ടെർമിനൽ 1 എ പ്രത്യേകമായി തങ്ങൾക്ക് അനുവദിക്കാൻ ഇൻഡിഗോ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി ചർച്ച നടത്തിവരികയാണ്. മൂന്ന് ഡൊമസ്റ്റിക് ടെർമിനലുകളാണ് ( 1 എ, 1 ബി, 1 സി) മുംബൈ എയർപോർട്ടിലുള്ളത്.