ഐസിഐസിഐ ബാങ്ക് മൊബൈൽ ആപ്പ് അപ്‌ഗ്രേഡ് ചെയ്തു

Posted on: July 5, 2015

iMobile-Big

കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ മൊബൈൽ ആപ്പ് ആയ ഐമൊബൈലിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പു പുറത്തിറക്കി. നൂറിലേറെ സേവനങ്ങളാണ് ബാങ്കിന്റെ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ സേവനങ്ങൾ നൽകുന്ന ആപ് ആയി ഐമൊബൈൽ മാറി.

ഇരട്ട ലോഗിൻ, മറ്റു പ്രക്രിയകളൊന്നുമില്ലാതെ ആപ്പ് വഴി ബാങ്കിന്റെ കോൾ സെന്ററുമായി ബന്ധപ്പെടൽ, കാർഡ് ഇല്ലാതെ എ.ടി.എമ്മിൽ നിന്നു പണം പിൻവലിക്കൽ, അടുത്ത കാലത്തു നടത്തിയ ഇടപാടുകൾ ടാഗ് ചെയ്യൽ, എല്ലാ അക്കൗണ്ടുകളുടെ വിവരങ്ങളും ആപ്പിലൂടെ ഒറ്റയടിക്കു ലഭ്യമാക്കൽ തുടങ്ങിയ നിരവധി സേവനങ്ങളാണ് ഐമൊബൈലിന്റെ പുതുക്കിയ പതിപ്പിലൂടെ ലഭ്യമാക്കുന്നത്.

പുതിയ സാങ്കേതിക വിദ്യ കാലത്തിനും മുന്നേ തന്നെ അവതരിപ്പിക്കുകയാണ് ഐസിഐസിഐ ബാങ്കിന്റെ രീതിയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർബാൾ ചൂണ്ടിക്കാട്ടി. ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകളിൽ 50 ശതമാനത്തോളം മൊബൈൽ, ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.