ബംഗലുരു എയർപോർട്ടിന് സെക്കൻഡ് റൺവേ

Posted on: July 4, 2015

BIAL-Runway-big

ബംഗലുരു : ബംഗലുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാം റൺവേയുടെ നിർമാണത്തിന് തുടക്കം കുറിച്ചു. പുതിയ ടെർമിനൽ ബിൽഡിംഗിനൊപ്പം രണ്ടാം റൺവേയും 2020 ൽ പൂർത്തിയാക്കാനാണ് ബാംഗളൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) ന്റെ ലക്ഷ്യം. ആറു മാസത്തിനുള്ളിൽ അന്തിമ ഡിസൈൻ തയാറാക്കുമെന്ന് ബിയാൽ സീനിയർ ഡയറക്ടർ (ഫിനാൻസ്) ഭാസ്‌കർ ബി. പറഞ്ഞു.

അടുത്ത 30 വർഷത്തെ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ ടെർമിനൽ ബിൽഡിംഗ് നിർമ്മിക്കുന്നത്. പ്രതിവർഷം 55 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. നിലവിൽ 15 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്. പ്രതിദിനം 48,800 യാത്രക്കാർ ബംഗലുരു എയർപോർട്ടിലൂടെ കടന്നുപോകുന്നുണ്ട്. പ്രതിദിനം 400 എയർ ട്രാഫിക് മൂവ്‌മെന്റ്‌സ് നടക്കുന്നതായി ബിയാൽ മാനേജിംഗ് ഡയറക്ടർ ജി.വി. സഞ്ജയ് റെഡി പറഞ്ഞു.