രത്തൻ ടാറ്റാ ജംഗിൾ വെഞ്ചേഴ്‌സ് സ്‌പെഷൽ അഡൈ്വസർ

Posted on: July 2, 2015

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റായെ സിംഗപ്പൂരിലെ ജംഗിൾ വെഞ്ചേഴ്‌സ് സ്‌പെഷൽ അഡൈ്വസറായി ബോർഡിൽ ഉൾപ്പെടുത്തി. ഇന്ത്യക്കാരായ അനുരാഗ് ശ്രീവാസ്തവയും അമിത് ആനന്ദുമാണ് 2012 ൽ വെഞ്ചർ കാപ്പിറ്റൽ ഫണ്ടായ ജംഗിൾ വെഞ്ചേഴ്‌സ് സ്ഥാപിച്ചത്.

തുടക്കത്തിൽ 10 മില്യൺ ഡോളറായിരുന്നു സീഡ് ഫണ്ട്. 30 പ്രമുഖ ഏഷ്യൻ സ്റ്റാർട്ടപ്പുകളിൽ ജംഗിൾ വെഞ്ചേഴ്‌സ് നിക്ഷേപം നടത്തിയിട്ടുണ്ട്.