ഐസിഐസിഐ ബാങ്കിന് ലിംക അംഗീകാരം

Posted on: November 24, 2013

ICICI-Bank-Limca-a

ഐസിഐസിഐ ബാങ്കിന് ലിംക ബുക്ക് ഓഫ് റെക്കർഡിന്റെ അംഗീകാരം. ഐസിഐസിഐ ബാങ്ക് വിശേഷഭാഗ്യ നിമിഷങ്ങളെന്ന പേരിൽ സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സരം പങ്കാളികളുടേയും വിധികർത്താക്കളുടെയും എണ്ണത്തിലും ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി. ഓൺ ലൈനായി സംഘടിപ്പിച്ച മത്സരത്തിൽ 17,705 എൻട്രികളിൽ നിന്നായി 33,171 ഫോട്ടോകളാണ് പ്രദർശനത്തിനു ലഭിച്ചത്. മൂന്നു ലക്ഷത്തോളം പേർ ഈ മത്സരത്തിന്റെ വിധികർത്താക്കളാകുകയും ചെയ്തു.

ഇത്രയേറെപ്പേർ ഓൺലൈനായി പങ്കെടുക്കുകയും ഇത്രയധികം പേർ വിധിനിർണയിക്കുന്ന മത്സരം രാജ്യത്ത് തന്നെ ഒരു സ്ഥാപനം നടത്തുന്നത് ഇതാദ്യമായാണ്. പങ്കെടുത്തവരുടേയും വിധികർത്താക്കളുടേയും എണ്ണം കണക്കിലെടുത്താണ് ലിംക ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചിരിക്കുന്നത്.

TAGS: ICICI BANK |