ബെസ്റ്റ് ഡീൽ ടിവിയുടെ സെലിബ്രിറ്റി ഉത്പന്നങ്ങൾ ആമസോണിൽ

Posted on: June 26, 2015

Amazon-Best-DEAL-TV-big

കൊച്ചി : ഷോപ്പിംഗ് ചാനലായ ബെസ്റ്റ് ഡീൽ ടിവിയിലുടെ സെലിബ്രിറ്റികൾ പ്രമോട്ട് ചെയ്യുന്ന ഉത്പന്നങ്ങൾ ഇപ്പോൾ ആമസോൺ ഡോട്ട് ഇന്നിൽ. ഈ ആമസോൺ- ബെസ്റ്റ് ഡീൽ ടിവി സംഖ്യം ഉപഭോക്താക്കൾക്ക് സെലിബ്രിറ്റികൾ പ്രമോട്ട് ചെയ്യുന്ന ഫാഷൻ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ, ഫിറ്റനെസ്സ് ഉത്പന്നങ്ങൾ, വീട്ടുസാധനങ്ങൾ, ആഭരണങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങൾ ഓൺലൈനിൽ വാങ്ങാൻ സാധിക്കുന്നു.

ഫാഷൻ ആൻഡ് ജുവലറി കളക്ഷനിൽ ശിൽപ്പഷെട്ടിയുടെ ഡിസൈനർ സ്ലിം ഷേയ്പ്പ് ജീൻസുകൾ, സാരികൾ, സത്യുഗ് മംഗലസൂത്ര ബ്രേസ്‌ലെറ്റുകൾ, നീത ലുലയുടെ സാരികൾ, അനുഷ്‌ക ഡൻേഡകരുടെ ലെഗിൻസുകളുടെ ശേഖരം മുതലായവയ്‌ക്കൊപ്പം അക്ഷയ് കുമാറിന്റെ എ കെ വസ്ത്ര ശേഖരനിരയും ഉടൻ ലഭ്യമാകും.

കൂടാതെ ബ്യൂട്ടി ആൻഡ് ലൈഫ് സ്റ്റൈൽ വിഭാഗത്തിൽ അക്ഷയ് കുമാറിന്റെ ട്വിസ്റ്റ് ഹെഡ് ഫോണുകൾ, നേഹ ധൂപിയയുടെ ഹെയർ എക്‌സറ്റെൻഷനുകൾ തുടങ്ങി പ്രമുഖർ പ്രമോട്ട് ചെയ്യുന്ന മൊബൈൽ, ടിവി ബ്രാൻഡുകൾക്കൊപ്പം മറ്റു നൂതന ഉത്പന്നങ്ങളും ലഭിക്കുന്നു. സെലിബ്രിറ്റി ഉത്പന്നങ്ങൾ കൂടാതെ ബെസ്റ്റ് ഡീൽ ടിവിയുടെ നിലവാരമുള്ള മറ്റു ഉത്പന്നങ്ങളും ആമസോൺ ഇന്ത്യയിൽ ലഭിക്കും.