എൽ & ടി ക്ക് 1,507 കോടിയുടെ ഓർഡർ

Posted on: June 22, 2015

L&T-Infra

ന്യൂഡൽഹി : എൽ & ടി മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ ഹാൻഡലിംഗ് ബിസിനസിന് 1,507 കോടിയുടെ ഓർഡർ. അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം കമ്പനിയുടേതാണ് ഓർഡർ.

ഇപിസി അടിസ്ഥാനത്തിൽ ഗ്രീൻഫീൽഡ് അലുമിന റിഫൈനറി സ്ഥാപിക്കുന്നതിനാണ് കരാർ ലഭിച്ചിട്ടുള്ളത്. സെയിലിന്റെ ബൊക്കാറോ മെൽറ്റ് ഷോപ്പിനുള്ള ഉത്പന്നങ്ങൾക്കും ഇപിസി ഓർഡർ ലഭിച്ചിട്ടുണ്ട്.