എയർഏഷ്യ 7 ാം വർഷവും ഏറ്റവും മികച്ച ലോകോസ്റ്റ് എയർലൈൻ

Posted on: June 17, 2015

AirAsia-Skytrax-Award-2015-

പാരീസ് : എയർഏഷ്യയ്ക്ക് തുടർച്ചയായി ഏഴാം വർഷവും സ്‌കൈട്രാക്‌സ് എയർലൈൻ അവാർഡ്. ലോകത്തിലെ ഏറ്റവും മികച്ച ലോകോസ്റ്റ് എയർലൈൻ എന്ന സ്ഥാനം എയർഏഷ്യ നിലനിർത്തി. 160 രാജ്യക്കാരായ 19 ദശലക്ഷം ഇടപാടുകാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സ്‌കൈട്രാക്‌സ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 41 പ്രവർത്തന സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സർവേ.

പാരീസ് എയർഷോയോട് അനുബന്ധിച്ച നടന്ന ചടങ്ങിൽ എയർഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ് പുരസ്‌കാരം സ്വീകരിച്ചു. തുടർച്ചയായി ഏഴാം വർഷവും സ്‌കൈട്രാക്‌സ് അവാർഡിന് എയർഏഷ്യയെ തെരഞ്ഞെടുത്തത് അതുല്യമായ ബഹുമതിയാണ്. കഴിഞ്ഞവർഷം എയർഏഷ്യ നിരവധി വെല്ലുവിളികൾ നേരിട്ടു. ഈ അംഗീകാരം എയർഏഷ്യയുടെ 17,000 ജീവനക്കാർക്ക് സമർപ്പിക്കുന്നതായി ടോണി ഫെർണാണ്ടസ് പറഞ്ഞു.