ഖത്തർ എയർവേസ് 14 ബോയിംഗ് വിമാനങ്ങൾക്ക് ഓർഡർ നൽകി

Posted on: June 16, 2015

Qatar-Airways-B-777-big

ദോഹ : ഖത്തർ എയർവേസ് 10 ബോയിംഗ് 777-8 എക്‌സ് ജെറ്റ്‌ലൈനറുകളും 4 ബോയിംഗ് 777 ഫ്രൈറ്റേഴ്‌സും ഉൾപ്പടെ 14 വിമാനങ്ങൾക്ക് പാരീസ് എയർഷോയിൽ ഓർഡർ നൽകി. 4.8 ബില്യൺ ഡോളറാണ് (30,720 കോടി രൂപ) വിമാനങ്ങളുടെ മൊത്തം വില. ബോയിംഗ് 777-8എക്‌സിൽ 350 സീറ്റുകളാണുള്ളത്.

നേരത്തെ 400 സീറ്റുകളുള്ള 50 ബോയിംഗ് 777 – 9എക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. പുതിയ 10 വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ ഖത്തർ എയർവേസിന്റെ 777 എക്‌സ് ശ്രേണിയിൽ 60 ലോങ്ങ് റേഞ്ച് ജെറ്റുകളുണ്ടാകും.