എയർ പെഗാസസ് ബംഗലുരു – മധുര സർവീസ് 26 മുതൽ

Posted on: June 15, 2015

Air-Pegasus-Bigബംഗലുരു : എയർ പെഗാസസ് ജൂൺ 26 മുതൽ ബംഗലുരു – മധുര സർവീസ് ആരംഭിക്കും. എയർ പെഗാസസ് സർവീസ് നടത്തുന്ന നാലാമത്തെ നഗരമാണ് മധുര. നിലവിൽ ബംഗലുരുവിൽ നിന്ന് തിരുവനന്തപുരം, ഹുബ്ലി, കഡപ്പ എന്നിവിടങ്ങളിലേക്കാണ് എയർ പെഗാസസ് സർവീസുള്ളത്.

വൈകാതെ കൊച്ചി, ചെന്നൈ, ബെൽഗാം, രാജമുന്ദ്രി, പുതുച്ചേരി എന്നിവടങ്ങളിലേക്കും സർവീസ് ആരംഭിക്കുമെന്ന് എയർ പെഗാസസ് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു.