17
Friday
May 2024
May 2024
ഐടിസി തെലുങ്കാനയിൽ 8,000 കോടി രൂപ മുതൽമുടക്കുന്നു
Posted on: June 13, 2015
ഹൈദരാബാദ് : ഐടിസി ലിമിറ്റഡ് തെലുങ്കാനയിൽ 8,000 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്താൻ ഒരുങ്ങുന്നു. പേപ്പർ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിനും പുതിയ ഹോട്ടൽ സ്ഥാപിക്കുന്നതിനുമാണ് മുതൽമുടക്ക്. പേപ്പർ പ്ലാന്റിന്റെ വികസനത്തിന് 4,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഹൈദരബാദിൽ സ്ഥാപിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് 3,500 കോടി രൂപയും. തെലുങ്കനായുടെ പുതിയ വ്യവസായനയത്തെ ഐടിസി ചെയർമാൻ വൈ. സി. ദേവേശ്വർ സ്വാഗതം ചെയ്തു.
TAGS: ITC Hotels | ITC Limited | Telangana |
News in this Section