ടേപീൽ ഒഇൽ സ്റ്റോർ എമിറേറ്റ്‌സ് മാളിൽ

Posted on: June 10, 2015

Tapeal-oeil-Store-Inaug-Bigദുബായ് : ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ടേപീൽ ഒഇൽ ന്റെ ഫ്‌ലാഗ്ഷിപ്പ് സ്റ്റോർ ദുബായ് എമിറേറ്റ്‌സ് മാളിൽ തുറന്നു. 14 വയസിൽ താഴെയുള്ള കുട്ടികൾക്കും നവജാത ശിശുകൾക്കുമുള്ള ഫൺ – ഫാഷൻ വസ്ത്രങ്ങളാണ് ടേപീൽ ഒഇഎൽ ശ്രേണിയിലുള്ളത്. ജവാദ് ബിസിനസ് ഗ്രൂപ്പാണ് ടേപീൽ ഒഇൽ യുഎഇയിൽ വിതരണം ചെയ്യുന്നത്.

Tapeal-oeil-Store-big

ടേപീൽ ഒഇഎൽ സിഇഒ ജോൺസ് സോയിനെൻ, ജവാദ് ബിസിനസ് ഗ്രൂപ്പ് ജനറൽ മാനേജർ (ഫാഷൻ ആൻഡ് ഫുട് വേർ ഡിവിഷൻ) ഇംതിയാസ് ഖാൻ എന്നിവർ ചേർന്ന് ബ്രാൻഡ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച വിലയ്ക്ക് ഫാഷൻ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് മാളിലെ സ്റ്റോറിൽ ഒരുക്കിയിട്ടുള്ളതെന്ന് ടേപീൽ ഒഇഎൽ സിഇഒ ജോൺസ് സോയിനെൻ ചൂണ്ടിക്കാട്ടി.