ഹഷ് പപ്പീസ് പുതിയ ഓട്ടം-വിന്റർ കളക്ഷൻ പുറത്തിറക്കി

Posted on: November 16, 2015

Hush-Puppies-AW15-Sign-M-Ka

ദുബായ് : ഹഷ് പപ്പീസ് പാദരക്ഷകളുടെ പുതിയ ഓട്ടം-വിന്റർ കളക്ഷൻ യുഎഇ വിപണിയിൽ പുറത്തിറക്കി. പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അനുയോജ്യമായ ട്രെൻഡി സ്റ്റൈലിലുള്ള പാദരക്ഷകളാണ് ഹഷ് പപ്പീസ് അവതരിപ്പിച്ചിട്ടുള്ളത്.

ജയ്‌ഡെൻ സ്റ്റാഗർ, ഡാർബി ഡ്യുവേ, കാനി മാഡോവ്, ടെർവീൻ എന്നീ പേരുകളിലാണ് പുതിയ ഹഷ് പപ്പീസ് ഉത്പന്നങ്ങൾ ജാവേദ് ബിസിനസ് ഗ്രൂപ്പ് വിതരണം ചെയ്യുന്നത്. 165 രാജ്യങ്ങളിലായി പ്രതിവർഷം 17 ദശലക്ഷം പാദരക്ഷകളാണ് ഹഷ് പപ്പീസ് വിൽക്കുന്നത്.