നെസ്‌ലെ ഓഹരിവില താഴോട്ട്

Posted on: June 4, 2015

Maggi-Big-a

മുംബൈ : മാഗി നൂഡിൽസ് പ്രശ്‌നത്തെ തുടർന്ന് ഉത്പാദകരായ നെസ്‌ലെ ഇന്ത്യയുടെ ഓഹരിവിലകൾ ഇന്നും ഇടിഞ്ഞു. ഇന്നലെ 6,186.95 രൂപയിൽ ക്ലോസ് ചെയ്ത നെസ്‌ലെ ഓഹരികൾ ഇന്ന് 5,929.75 രൂപയിലാണ് രാവിലെ 10.35 ന് ട്രേഡിംഗ് നടക്കുന്നത്.

പത്ത് രൂപ മുഖവിലയുള്ള നെസ്‌ലെ ഓഹരികളുടെ ഒരു വർഷത്തെ കൂടിയ വില 7499.95 രൂപയായിരുന്നു. 2014 ഡിസംബറിൽ അവസാനിച്ച പ്രവർത്തനവർഷം നെസ് ലെ 10,178.07 കോടി രൂപ വിറ്റുവരവും 1184.69 കോടി രൂപ അറ്റാദായവും നേടിയിരുന്നു.