അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് നെസ്‌ലേ

Posted on: June 3, 2015

Maggi-Big-a

കൊച്ചി : മാഗി നൂഡിൽസിലെ ഈയം സംബന്ധിച്ച് നടക്കുന്ന എല്ലാ അന്വേഷണങ്ങളുമായി പൂർണമായും സഹകരിക്കുമെന്ന് നെസ്‌ലേ അറിയിച്ചു. മാഗി നൂഡിൽസിൽ അനുവദനീയമായ അളവിൽ മാത്രമേ ഈയത്തിന്റെ തോത് ഉള്ളൂവെന്ന് നെസ്‌ലേ വ്യക്തമാക്കി. ഈയത്തിന്റെ അളവ് ഭക്ഷ്യസുരക്ഷാ അതോറിറ്റി നിഷ്‌കർഷിച്ചിട്ടുള്ള പരിധിക്കുള്ളിലാണ്.

മാഗി നൂഡിൽസിന്റെ ഒരു സാംപിൾ പായ്ക്കിൽ ഉയർന്ന തോതിലുള്ള ഈയത്തിന്റെ അളവ് ഉത്തർപ്രദേശിൽ കണ്ടെത്തിയെന്ന റിപ്പോർട്ട് ഉപഭോക്താക്കളിൽ ഉത്കണ്ഠ ഉളവാക്കിയതായി ഞങ്ങൾ മനസിലാക്കുന്നു. കൂടുതൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അധികൃതരുമായി കമ്പനി പൂർണമായി സഹകരിക്കുന്നുണ്ട്. പ്രസ്തുത ഫലത്തിനു വേണ്ടി കാത്തിരിക്കുകയുമാണെന്നും നെസ്‌ലേ പത്രക്കുറിപ്പിൽ അറിയിച്ചു.

മാഗി നൂഡിൽസിന്റെ 600 ഓളം ഉത്പന്ന ബാച്ചുകളിൽ നിന്നുള്ള സാംപിളുകൾ സ്വതന്ത്രമായ അപഗ്രഥനത്തിനു വേണ്ടി ഒരു ബാഹ്യ ലബോറട്ടറിയെ ഏൽപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ അക്രഡിറ്റഡ് ലബോറട്ടറിയിൽ ഏകദേശം 1000 ബാച്ചുകളിൽ നിന്നുള്ള സാംപിളുകളും ടെസ്റ്റ് ചെയ്യുകയുണ്ടായി.

ഈ സാംപിളുകൾ ഏകദേശം 125 ദശലക്ഷം (12.5 കോടി) പായ്ക്കറ്റുകളെ പ്രതിനിധീകരിക്കുന്നവയാണ്. ആഭ്യന്തരവും ബാഹ്യവുമായ ഈ ടെസ്റ്റുകളുടെയെല്ലാം ഫലം കാണിക്കുന്നത് ഈയത്തിന്റെ അളവ് ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളിൽ നിഷ്‌ക്കർഷിച്ചിട്ടുള്ള പരിധിയ്ക്കുള്ളിലാണെന്നാണ്. മാഗി നൂഡിൽസ് കഴിക്കാൻ സുരക്ഷിതമാണെന്ന് നെസ്‌ലേ വിശദീകരിച്ചു.

കർഷകർ, സപ്ലയർമാർ, അധികൃതർ, ഭക്ഷ്യ വ്യവസായം എന്നിവയ്‌ക്കൊപ്പം പ്രവർത്തിച്ച് ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അസംസ്‌കൃത പദാർത്ഥങ്ങളുടെ ഗുണമേ• മെച്ചപ്പെടുത്തുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

TAGS: Maggi Noodles | Nestle |