May 2024
രത്തൻ ടാറ്റാ ഫാഷൻ പോർട്ടലായ കാര്യയിൽ നിക്ഷേപം നടത്തി
Posted on: June 3, 2015
ന്യൂഡൽഹി : ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ ഫാഷൻ പോർട്ടലായ കാര്യഡോട്ട്കോമിൽ മൂലധനനിക്ഷേപം നടത്തി. സ്ത്രീകൾക്കു വേണ്ടിയുള്ള ഫാഷൻ വസ്ത്രങ്ങളാണ് കാര്യ വിൽക്കുന്നത്. പ്രതിമാസം 150 പുതിയ ഡിസൈനുകളാണ് ഞങ്ങൾ അവതരിപ്പിക്കുന്നതെന്ന് കാര്യ സ്ഥാപക നിധി അഗർവാൾ പറഞ്ഞു.
2012 ഡിസംബറിൽ ടാറ്റാ ഗ്രൂപ്പിൽ നിന്നു വിരമിച്ചശേഷം രത്തൻ ടാറ്റാ സനാപ്ഡീൽ, അർബൻ ലാഡർ, ബ്ലൂസ്റ്റോൺ, കാർദേഖോ എന്നീ ഇ-കൊമേഴ്സ് സംരംഭങ്ങളിലും എം കൊമേഴ്സ് സ്ഥാപനമായ പേടിഎം, വിൻഡ് എനർജി സ്റ്റാർട്ടപ്പായ അൾട്ടയറോസ് എനർജീസിലും നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ ഏപ്രിലിൽ ചൈനീസ് ഹാൻഡ്സെറ്റ് നിർമാതാക്കളായ ഷവോമിയിലും നിക്ഷേപം നടത്തി.
TAGS: Altaeros Energies | BlueStone.com | CarDekho.com | Fashion Portal For Women’s | Kaaryah.com | Nidhi Agarwal | Paytm | Ratan Tata | Snapdeal | Urban Ladder | Xiaomi |