ജൂൺ 24 ന് ബാങ്ക് പണിമുടക്ക്

Posted on: May 30, 2015

Bank-Strike-CS

വഡോദര : ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി ജൂൺ 24 ന് പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഐഎ) ആണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സ്‌റ്റേറ്റ് സെക്ടർ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എസ്എസ്ബിഇഎ) പണിമുടക്കിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. എസ്എസ്ബിഇഎ ജൂൺ നാലിനും പണിമുടക്കുന്നുണ്ട്.

അസോസിയേറ്റ് ബാങ്കുകളുടെ ലയനനീക്കത്തിൽ നിന്ന് എസ് ബി ഐ പിൻമാറുന്നതുൾപ്പടെയുള്ള ആവശ്യങ്ങളാണ് എഐബിഐഎ മുന്നോട്ടുവച്ചിട്ടുള്ളത്.