ഒപ്പോ ഇന്ത്യയിൽ നിർമാണകേന്ദ്രം തുടങ്ങുന്നു

Posted on: May 27, 2015

Oppo-Big

ന്യൂഡൽഹി : ചൈനീസ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ഒപ്പോ ഓഗസ്റ്റിൽ ഇന്ത്യയിൽ നിർമാണകേന്ദ്രം തുടങ്ങും. കഴിഞ്ഞവർഷം ജനുവരിയിലാണ് ഒപ്പോ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ലോകോത്തര നിലവാരമുള്ള നിർമാണ കേന്ദ്രമാണ് ഇന്ത്യയ്ക്കും വിദേശവിപണികൾക്കുമായി ഒരുക്കുന്നതെന്ന് ഒപ്പോ വൈസ്പ്രസിഡന്റ് സ്‌കൈ ലി പറഞ്ഞു.

ഇപ്പോൾ ഇന്ത്യയിൽ 120 സർവീസ് സെന്ററുകൾ ഒപ്പോയ്ക്കുണ്ട്. 2015 അവസാനത്തോടെ സർവീസ് സെന്ററുകളുടെ എണ്ണം 200 ആയി വർധിപ്പിക്കും. ഈ വർഷം തന്നെ യുഎസ്, യൂറോപ്പ് വിപണികളിലേക്ക് ഒപ്പോ കടന്നുചെല്ലും. 15 ദശലക്ഷത്തിലധികം യൂണിറ്റുകളുടെ വില്പനയാണ് ഈ വർഷം ഒപ്പോ ലക്ഷ്യമിടുന്നത്. ഇന്തോനേഷ്യയിലും മലേഷ്യയിലും 11 ഉം വിയറ്റ്‌നാമിൽ 13 ഉം ശതമാനം വിപണിവിഹിതം ഒപ്പോയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.