മോട്ടോ ഇ 4 ജിയും 3 ജിയും ഫ്‌ലിപ്കാർട്ട് വഴി

Posted on: May 22, 2015

Moto-E-4G-in-Flipkart-Big

തിരുവനന്തപുരം : മികച്ച സ്മാർട്ട് ഫോണുകൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോ ഇ-യുടെ പുതിയ ഫോണുകൾ ഫ്‌ലിപ്കാർട്ടിൽ അവതരിപ്പിച്ചു. പുതിയ മോട്ടോ ഇ 4ജി 7,999 രൂപയ്ക്കും മോട്ടോ 3ജി 6,999 രൂപയ്ക്കും തിരുവനന്തപുരത്തെ ഉപഭോക്താക്കൾക്ക് ഫ്‌ലിപ്കാർട്ട് വഴി ലഭിക്കും. ഒട്ടേറെ അവതരണ ഓഫറുകളും ഇതോടൊപ്പം ഉണ്ടെന്ന് മോട്ടോറോള സീനിയർ മാർക്കറ്റിംഗ് ഡയറക്ടർ മാർക്കസ് ഫ്രോസ്റ്റ് അറിയിച്ചു.

പുതിയ മോട്ടോ ഇ 4ജി അതിവേഗം ലോകവുമായി ബന്ധപ്പെടാൻ ഉപഭോക്താവിനെ സജ്ജരാക്കും. 4ജി യുടേയും 3ജി യുടേയും പ്രത്യേകത അതിന്റെ സ്പീഡാണ്, 4.5 ഇഞ്ച് ക്വാർട്ടർ ഹൈ ഡെഫനിഷൻ (ക്യുഎച്ച്ഡി) ഡിസ്‌പ്ലേ, ഫ്രണ്ട്-ഫേസിംഗ് ക്യാമറ, ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സോഫ്റ്റ്‌വേർ (ലോലിപോപ്പ്), വ്യക്തിഗത സോഫ്റ്റ്‌വേർ അനുഭവം എന്നിവയാണ് മറ്റ് സവിശേഷതകൾ.

കൈയിലൊതുങ്ങുന്ന ഡിവൈസുകൾക്കൊപ്പം മുമ്പ് അവതരിപ്പിച്ച മോട്ടോ എക്‌സ് മുഖേന വ്യക്തിഗതമാക്കിയ പുതിയൊരു സോഫ്റ്റ്‌വേർ അനുഭവം ലഭ്യമാക്കുന്നു. പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് കോണ്ടാക്ട്, ഫോട്ടോ, വീഡിയോ എന്നിവ വേഗത്തിലും അനായാസമായും ട്രാൻസ്ഫർ ചെയ്യുന്നതിന് മോട്ടോ മൈഗ്രേറ്റ് എന്നിവ പോലെയുള്ള പ്രീമിയം മോട്ടോ സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

4ജി നെറ്റ്‌വർക്കിനൊപ്പം തിരുവനന്തപുരത്തെ ഉപഭോക്താക്കൾക്ക് പുതിയ മോട്ടോ ഇ വിസ്മയകരമായ സ്പീഡിനൊപ്പം വർധിച്ച ബാൻഡ്‌വിഡ്ത് ലഭ്യമാക്കും, വളരെ വേഗതയേറിയ ഡാറ്റാ ട്രാൻസ്ഫർ സ്പീഡിലേക്കാണ് അത് നയിക്കുക. തിരുവനന്തപുരത്തെ മോട്ടോ ഇ 4ജി ഉപയോക്താക്കൾക്ക് മുമ്പെന്നത്തേക്കാളും വളരെ വേഗത്തിൽ മ്യൂസിക്, വീഡിയോസ്, മൂവീസ് എന്നിവ സ്ട്രീം ചെയ്യുന്നതിനും വിവരങ്ങൾ ഓൺലൈനായി അനായാസം പങ്കുവയ്ക്കുന്നതിനും കഴിയും.