യുഎഇ എക്‌സ്‌ചേഞ്ച് വായ്പാ മേഖലയിലേക്ക്

Posted on: May 13, 2015

UAE-Exchange-branch-big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലക്ഷ്യമിട്ട് ചെറുകിട വായ്പകളിലും പ്രവർത്തനം വ്യാപിപ്പിക്കും. വിദേശ നാണ്യ വിനിമയം, റെമിറ്റൻസ് മേഖലകളിലായിരുന്നു യുഎഇ എക്‌സ്‌ചേഞ്ച് ഇതു വരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്ത്യയിലെമ്പാടുമായി 400 ശാഖകളുള്ള യുഎഇ എക്‌സ്‌ചേഞ്ച് പ്രതിവർഷം പുതിയ 50 ശാഖകൾ വീതം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ചെറുകിട വ്യക്തിഗത വായ്പകളും ഇരു ചക്ര വാഹന വായ്പകളും നൽകി തുടങ്ങിയിട്ടുണ്ട്. പരമാവധി തുക 50,000 രൂപയാണെന്നതിനാൽ വൻതോതിലുള്ള ഡിമാൻഡുണ്ട്. നിലവിൽ സ്വർണ വായ്പകൾ ഉൾപ്പെടെയുള്ള ആകെ വായ്പകൾ 500 കോടി രൂപയ്ക്ക് അടുത്താണ്. ഒരു വർഷം കൊണ്ട് വായ്പകൾ ഇരട്ടിയാക്കാനാണ് യുഎഇ എക്‌സ്‌ചേഞ്ച് ലക്ഷ്യമിടുന്നത്.

ഫിനാൻഷ്യൽ ഇൻക്ലൂഷൻ അതീവ പ്രാധാന്യത്തോടെയാണ് യുഎഇ എക്‌സ്‌ചേഞ്ച് കണക്കാക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വി. ജോർജ്ജ് ആന്റണി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ തങ്ങൾക്ക് ബാങ്കിങ് ലൈസൻസ് ലഭ്യമാകാതിരുന്നതിനുള്ള ഏക ഘടകം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS: UAE Exchange |