ഫിഗോ ആസ്പയർ : റോഡ്‌ഷോ

Posted on: May 11, 2015

Ford-Aspire-Farhan-Akhtar-b

കൊച്ചി : ഫോർഡ് ഫിഗോ ആസ്പയറിന്റെ വരവ് അറിയിച്ചുകൊണ്ട് നടനും ഗായകനും സംവിധായകനുമായ ഫർഹാൻ അക്തർ നയിക്കുന്ന റോഡ് ഷോ ഫ്‌ലാഗ് ഓഫ് ചെയ്തു. ആധുനിക ഇന്ത്യൻ ഡ്രൈവിങ്ങിന്റെ മൂല്യങ്ങളും അഭിനിവേശങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം.

റോഡ് ഷോയിലെ വിവിധ ഗെയിമുകളിൽ വിജയിയാകുന്ന ഒരു ഭാഗ്യവാന് ഫോർഡ് ഫിഗോ ആസ്പയർ കാറാണ് സമ്മാനമായി ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന എട്ട് പേർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 56 പേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.

പത്ത് ആഴ്ച നീണ്ടുനിൽക്കുന്ന റോഡ് ഷോ ഇന്ത്യയിലെ 25 നഗരങ്ങളിൽ പര്യടനം നടത്തും. റെഡ്ബസ് ഡോട്ട് ഇൻ സിഇഒ ഫണ്ടീന്ദ്ര സാമ, ഹാപ്പിലി അൺ മാരീഡ് ഡോട്ട് കോം സ്ഥാപകരായ രജത് ട്യൂലി, രാഹുൽ ആനന്ദ്, മൈക്രോസോഫ്റ്റ് റിസർച്ചർ ഇന്ദ്രാണിമേധി, ഐഎൻകെ ക്യുറേറ്റർ ലക്ഷ്മി പ്രച്ചൂരി എന്നിവരുടെ അനുഭവ കഥകൾ ഫർഹാൻ അക്തർ റോഡ് ഷോയിൽ അവതരിപ്പിക്കും.

പൊതുജനങ്ങൾക്ക് www.whatdrivesyou.in അനുഭവങ്ങൾ പങ്കുവയ്ക്കാം. ആകർഷകമായ രൂപകൽപന, അതിമനോഹരമായ അകത്തളം, സ്മാർട്ട്-ഇൻ-കാർ സാങ്കേതികവിദ്യ, ഇന്ധനലാഭക്ഷമത, തികഞ്ഞ സുരക്ഷിതത്വം എന്നിവയാണ് ഫോർഡ് ഫിഗോ ആസ്‌പെയറിന്റെ മുഖമുദ്രയെന്ന് ഫോർഡ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജ് സർക്കാർ പറഞ്ഞു.