പ്രഥമ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ് മെഴുക്കാട്ടില്‍ മില്‍സിന്

Posted on: December 28, 2022

കൊച്ചി : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ ‘മെയ്ഡ് ഇന്‍ കേരളഅവാര്‍ഡ് 2022 ല്‍ മികച്ച ഭക്ഷ്യ സംസ്‌കരണ കമ്പനിക്കുള്ള പുരസ്‌കാരം നേടി മെഴുക്കാട്ടില്‍ മില്‍സ്.

നാളികേര വ്യവസായത്തിലെ മികച്ച കയറ്റുമതി നേട്ടത്തിനും നവീകരണത്തിനുമാണ് മെഴുക്കാട്ടില്‍ മില്‍സിന് അവാര്‍ഡ് ലഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, ഐടി, ടൂറിസം, ഭക്ഷ്യ-കാര്‍ഷിക മേഖല,ടെക്‌സ്‌റ്റൈല്‍സ്, പാദരക്ഷകള്‍,ജ്വല്ലറി തുടങ്ങി വിവിധ മേഖല ളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഗാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മെഴുക്കാട്ടില്‍ മില്‍സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഉബൈസ് അലിയും, ഡയറക്റ്റര്‍എം.കെ. അല്‍ സമിലും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ചടങ്ങില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായ-നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്, കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ്, കൊച്ചിവാട്ടര്‍ മെട്രൊ കൊച്ചി മെട്രൊറെയ്ല്‍ മാനേജിംഗ് ഡയറക്റ്റര്‍ലോക്‌നാഥ് ബെഹ്‌റ (ഐപിഎസ്), വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നാളികേര വ്യവസായത്തില്‍മെഴുക്കാട്ടില്‍ മില്‍സിന് 45 വര്‍ഷത്തെ പാരമ്പര്യമുണ്ട്. കോസ്‌മെറ്റിക്‌സ്, ഹെയര്‍ കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍, സോപ്പ് നിര്‍മാണം, പാചക എണ്ണ ഉള്‍പ്പെടുന്ന വ്യവസായങ്ങളിലുടനീളം കമ്പനിക്ക് ശക്തമായ ഉപഭോക്ത്ൃഅടിത്തറയുമുണ്ട്.