ജെസിഐ ധനശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു.

Posted on: July 3, 2020

കണ്ണൂര്‍ : ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സോണ്‍ 19- വനിതാ വിഭാഗം നടപ്പിലാക്കുന്ന ധനശ്രീ പദ്ധതി വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വനിതാസംരംഭകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വനിതകളെ ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പിലാക്കുന്നത്.

കാനറ ബാങ്ക് സീനിയര്‍ മാനേജര്‍ ശ്രീകല, കണ്ണൂര്‍ റൂഡ്‌സെറ്റ് സംരംഭകത്വ പരിശീലക റോഷ്‌നി, റിബണി സ്ഥാപക സ്മിത സുകുമാരന്‍ എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി. സംരംഭകരായ സംഗീത അഭയ്, ശ്രുതി മനോജ്, രത്‌നമാലിനി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. ജെസിഐ സോണ്‍ 19- വനിതാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷെര്‍ണ ജയലാല്‍ അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് വി. പി. നിതീഷ്, മുന്‍ ദേശീയ പ്രസിഡന്റ് എ. വി. വാമനകുമാര്‍, മോഡറേറ്റര്‍ അഖില, ഡോ. ഷബാന, ഷീബ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.