May 2024
എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് എന്‍പിസിഐ
Posted on: May 27, 2020
കൊച്ചി: തങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ച് ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പൈ ചാറ്റ്ബോട്ട് അവതരിപ്പിച്ചു. എന്‍പിസിഐ ഉത്പന്നങ്ങളായ ഫാസ്റ്റാഗ്, റുപേ, യുപിഐ, എഇപിഎസ് എന്നിവയെക്കുറിച്ച്
തത്സമയം അവബോധം സൃഷ്ടിക്കുന്നതിനാണ് പുതിയ സംരംഭം. എന്‍പിസിഐ ഉത്പന്നങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുതിന് ഉപയോക്താക്കളെ സഹായിക്കാന്‍ മുഴുവന്‍ സമയവും എഐ വിര്‍ച്വല്‍ അസിസ്റ്റന്റോടു കൂടിയുള്ള സംവിധാനം പ്രവര്‍ത്തിക്കും.
എന്‍പിസിഐ, റുപേ, യുപിഐ ചലേഗ എന്നിവയുടെ വെബ്സൈറ്റുകളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ടെക്സ്റ്റ് മെസേജായോ ശബ്ദ സന്ദേശം വഴിയോ ഉപയോക്താക്കള്‍ക്ക് അവരുടെ ചോദ്യങ്ങള്‍ ഉന്നയിക്കാം. എന്‍പിസിഐ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും സ്ഥിരീകരിച്ച മറുപടി പൈ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഗ്ലോബല്‍ റുപേ കാര്‍ഡ് ഉള്ളവര്‍ക്കും പൈ സംവിധാനം ഉപയോഗിക്കാം. ബംഗലുരു
ആസ്ഥാനമായി പ്രവര്‍ത്തിക്കു സ്റ്റാര്‍ട്ടപ്പ് സംരംഭമായ കൊറോവര് ആണ്
പൈ ചാറ്റ്ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പൈ ഉടന്‍ തന്നെനിരവധി പ്രാദേശിക ഭാഷകളിലും ലഭ്യമാകും.
ഞങ്ങളുടെ ഉപയോക്താക്കള്‍ക്കായി എഐ അധിഷ്ഠിത പൈ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ട് എന്‍പിസിഐ ചീഫ് ഓഫ് മാര്‍ക്കറ്റിംഗ് കുനാല്‍ കലവതിയ പറഞ്ഞു. പൈ, ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് അറിയാന്‍ ഉപയോക്താക്കളെ സഹായിക്കുക വഴി ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: NPCI |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഫോണ്‍ നമ്പര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് യുപിഐ ട്രാന്സാക്ഷന് നടത്താന്‍ അനുമതി
ഡിജിസാത്തി സേവനങ്ങള്‍ വിപുലീകരിച്ച് എന്‍പിസിഐ
യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്‍ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ
ഡിജിറ്റല്‍ പണമിടപാടു പരാതികള്‍ പരിഹരിക്കാന്‍ യുപിഐ-ഹെല്പ് അവതരിപ്പിച്ച് എന്‍പിസിഐ
‘റൂപേ സെലക്ട്’ അവതരിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും എന്‍പിസിഐയും