May 2024
സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുന്നതിന് ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കണമെന്ന് എന്‍പിസിഐ
Posted on: March 27, 2020
കൊച്ചി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ സമ്പര്‍ക്കം തടയുന്നതിനും അതുവഴി വൈറസ് വ്യാപനം കുറയ്ക്കുന്നതിനുമായി എല്ലാ ഇന്ത്യക്കാരും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിക്കണമെന്ന് നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അഭ്യര്‍ത്ഥിച്ചു. എന്‍പിസിഐയും ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സഹകാരികളുമായി ചേര്‍ന്ന് രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ലോക്ക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ പേയ്മെന്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്.
ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ എല്ലാ പൗരന്മാരോടും വീടുകളില്‍ തന്നെ കഴിയാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും എല്ലാ സേവന ദാതാക്കളും ഉപഭോക്താക്കളും ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീടുകളില്‍ സുരക്ഷിതരായി നിലകൊള്ളണമെന്നും എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ എന്താവശ്യങ്ങള്‍ക്കും യോജിച്ച തരത്തില്‍ യൂണൈറ്റഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) പേയ്മെന്റ് സംവിധാനം പരിഷ്ക്കരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.
സര്‍ക്കാരിന്റെയും റെഗുലേറ്റര്‍മാരുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി എന്‍പിസിഐ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളൊരുക്കി സാമൂഹിക അകലം പാലിച്ച് ആവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സഹായിക്കുന്നു.
TAGS: NPCI |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഫോണ്‍ നമ്പര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് യുപിഐ ട്രാന്സാക്ഷന് നടത്താന്‍ അനുമതി
ഡിജിസാത്തി സേവനങ്ങള്‍ വിപുലീകരിച്ച് എന്‍പിസിഐ
യോനോ ഉപഭോക്താക്കള്‍ക്ക് യുപിഐ ബോധവല്‍ക്കരണ കാമ്പയിനുമായി എസ്ബിഐ-എന്‍പിസിഐ
ഡിജിറ്റല്‍ പണമിടപാടു പരാതികള്‍ പരിഹരിക്കാന്‍ യുപിഐ-ഹെല്പ് അവതരിപ്പിച്ച് എന്‍പിസിഐ
‘റൂപേ സെലക്ട്’ അവതരിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും എന്‍പിസിഐയും