സംരംഭകര്‍ക്ക് കൈത്താങ്ങായി കുഫോസ്

Posted on: January 17, 2020

പനങ്ങാട് : ഫിഷറീസ്, ഭക്ഷ്യ സംസ്‌ക്കരണം, ബേക്കറി ഉത്പന്ന നിര്‍മാണം എന്നീ മേഖളകളിലെ സംരംഭങ്ങള്‍ക്ക് പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനത്തിനും ഉത്പാദനത്തിനും വേണ്ട സൗകര്യങ്ങള്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, കുഫോസില്‍ രണ്ട് ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിശീലനം നല്‍കി പ്രാപ്തരാക്കുന്നതിനൊപ്പം സര്‍വകലാശാലയിലെ സൗകര്യങ്ങള്‍ നിശ്ചിതകാലത്തേക്ക് പ്രയോജനപ്പെടുത്താന്‍ പുതിയ സംരംഭകരെ ്‌നുവദിക്കും. നടത്തിപ്പിലെ പോരായ്മ മൂലം പുതു സംരംഭങ്ങള്‍ തുടക്കത്തിലെ പരാജയപ്പെടുന്നത് ഒഴിവാക്കാന്‍ ഇത്തരം സംവിധാനത്തിന് കഴിയുമെന്നും ഡോ. എ. രാമചന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 50 സംരംഭകരാണ് രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മത്സ്യ-സമുദ്ര ഭക്ഷ്യ സംസ്‌കരണ – കയറ്റുമതി രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പരിശീലന പരിപാടിയില്‍ നല്‍കുന്നത്. കുഫോസ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി. വി. ശങ്കര്‍, സംരംഭകത്വ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. സുരേഷ് മല്യ എന്നിവര്‍ സംസാരിച്ചു.

TAGS: KUFOS |