റ്റി. ഐ ടെക്‌നോളജീസിനെ ആര്‍.സി. ജി ഗ്ലോബല്‍ ഏറ്റെടുത്തു

Posted on: July 4, 2019

കൊച്ചി : ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ടെക് ഇന്നോവേഷന്‍ ടെക്‌നോളജീസിനെ ( റ്റി ഐ ടെക്‌നോളജീസ് ) അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവൃത്തിക്കുന്ന ആര്‍.സി. ജി ഗ്ലോബല്‍ സര്‍വീസസ് ഏറ്റെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ഐ. ടി പാര്‍ക്കുകളുടെ സിഇഒ ഋഷികേഷ് നായര്‍, ആര്‍.സി. ജി ഗ്ലോബല്‍ പ്രസിഡന്റും സിഇഒ യുമായ റോബ് സിംപ്ലോട്ട്, റ്റി ഐ ടെക്‌നോളജീസ് സിഇഒ ദീപു സക്കറിയ, ഇന്‍ഫോപാര്‍ക്ക് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവികളായ ശ്രീജിത്ത്, അരുണ്‍ രാജീവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മൊബൈല്‍, വെബ്ബ്, ക്ലൗഡ് പ്ലാറ്റുഫോമുകള്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍ പ്രധാനം ചെയ്യുന്ന ആര്‍.സി. ജി ഗ്ലോബലിനു, ആഗോള തലത്തില്‍ ഫോര്‍ച്യൂണ് 500 കമ്പനികള്‍ ഉള്‍പ്പെടെ നിരവധി ക്ലയിന്റ്‌റുകള്‍ ഉണ്ട്. 2012 ല്‍ ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച റ്റി ഐ ടെക്‌നോളജീസിന് യു എസ്, യു കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപഭോക്താക്കള്‍ ഉള്ളത്

ഈ ഏറ്റെടുക്കലോടെ ഈ മേഖലയില്‍ ഫിലിപ്പിയന്‍സിന് പുറമെ ഇന്ത്യയും ആര്‍.സി. ജി ഗ്ലോബലിന്റ്‌റെ പ്രധാന കേന്ദ്രമാകുമെന്നും ആര്‍.സി. ജി ഇന്ത്യ എന്നാകും ഇന്‍ഫോപാര്‍ക്കിലെ ഓഫീസ് അറിയപ്പെടുക എന്നും കമ്പനിയുടെ സിഇഒ റോബ് സിംപ്ലോട്ട്. അറിയിച്ചു. കൊച്ചിയിലേക്ക് കൂടുതല്‍ ജോലികള്‍ എത്തിക്കും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാരുടെ എണ്ണം 5 ഇരട്ടിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

300 ല്‍ ഏറെ ഉപാഫോക്താക്കള്‍ക്ക് സേവനം നല്‍കി വരുന്ന റ്റി ഐ ടെക്‌നോളജീസിലെ വെബ്, ആപ്പ്, ഡെവലപ്പര്‍മാര്‍ക്ക് ഈ കൂടിച്ചേരലിലൂടെ അന്താരാഷ്ട്ര മേഖലയില്‍ കൂടുതല്‍ പരിചയ സമ്പന്നരാകാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് റ്റി ഐ ടെക്‌നോളജീസ് സി. ഇ. ഒ ദീപു സക്കറിയ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി വികസിക്കുന്നത് അഭിനന്നനാര്‍ഹമാണെന്ന് സംസ്ഥാന ഐ. ടി പാര്‍ക്കുകളുടെ സിഇഒ ഋഷികേഷ് നായര്‍ പറഞ്ഞു. വളര്‍ന്നു വരുന്ന കമ്പനികള്‍ക്ക് ഇതൊരു മാതൃകയാണ്. ഈ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ട്ടിക്കാന്‍ ഇതു സഹായിക്കുമെന്നും ഋഷികേഷ് നായര്‍ കൂട്ടിച്ചേര്‍ത്തു.