ഡിപി വേൾഡ് കൊച്ചിയിൽ 51,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു

Posted on: November 5, 2017

കൊച്ചി : ഡിപി വേൾഡ് ഒക്‌ടോബർ മാസത്തിൽ കൊച്ചിയിൽ 51,000 ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നും കൂടുതലായി എത്തിയ കയർ, ചകിരി ചോറ്, തുണിത്തരങ്ങൾ, ആക്ടിവേറ്റഡ് കാർബൺ, യന്ത്രങ്ങൾ എന്നിവ കാരണം മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയുണ്ടായി.

പുത്തൻ സാങ്കേതികവിദ്യയും നവീന ആശയങ്ങളും ഉപയോഗിച്ച് ടെർമിനൽ ഉപയോക്താക്കൾക്കും സപ്ലൈ ചെയിനിലെ പങ്കാളികൾക്കും ഏറ്റവും മികച്ച സേവനം നൽകുവാൻ ഡിപി വേൾഡ് പ്രതിജ്ഞാബദ്ധരാണെന്ന് സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.