May 2024
ഹോണ്ട നെഹ്റു ട്രോഫി വള്ളംകളിയുടെ ടൈറ്റിൽ സ്പോൺസർ
Posted on: August 13, 2016
കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ) 64 മത് നെഹ്റു ട്രോഫി വള്ളംകളി സ്പോൺസർ ചെയ്യുന്നു. ടൈറ്റിൽ സ്പോൺസർ രണ്ടു ചുണ്ടൻ വള്ളങ്ങൾ കൂടി സ്പോൺസർ ചെയ്യുന്നുണ്ട്.
കോട്ടയം കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാലും ആലപ്പുഴ പുന്നമട ബോട്ട് ക്ലബ് തുഴയുന്ന മഹാദേവികാട് കാട്ടിൽതെക്കേതിലുമാണ് ഹോണ്ട സ്പോൺസർ ചെയ്യുന്ന ചുണ്ടൻവള്ളങ്ങൾ. 2015-ലെ ജേതാവായ കാരിച്ചാൽ 13 തവണ നെഹ്റുട്രോഫി നേടി റെക്കോർഡിട്ടിട്ടുണ്ട്. മഹാദേവികാട് രണ്ടാം തവണയാണ് നെഹ്റുട്രോഫി മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം ഫസ്റ്റ് റണ്ണർഅപ്പായിരുന്നു.
ഭാഗ്യവാന്മാരായ നൂറു ഹോണ്ട കസ്റ്റമർമാർക്ക് വള്ളംകളി കാണാനുള്ള അവസരം ഉണ്ടാക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ വില്‍ക്കപ്പെടുന്ന ഇരുചക്രവാഹനമായ ആക്ടീവ, മോട്ടോർ സൈക്കിൾ ഡിയോ, 160 സിസി മോട്ടോർസൈക്കിൾ സിബി ഹോർണെറ്റ്, ഫൺ റൈഡ് നവി എന്നിവ വേദിയിൽ പ്രദർശിപ്പിക്കും. ഓണം പ്രമാണിച്ച് വിവിധ ഓഫറുകളും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച