May 2024
സ്പൈസസ് ബോർഡ് പദപ്രശ്ന മത്സരം : ചിന്മയ വിദ്യാലയ ജേതാക്കൾ
Posted on: August 9, 2016
കൊച്ചി : സ്പൈസസ് ബോർഡ് സംഘടിപ്പിച്ച സംസ്ഥാനതല സിബിഎസ്ഇ പദപ്രശ്ന മത്സരത്തിൽ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ ജേതാക്കളായി. ഒൻപതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായി സിബിഎസ്ഇയുടെ സഹകരണത്തോടെയാണ് സ്പൈസസ് ബോർഡ് മത്സരം സംഘടിപ്പിച്ചത്. ചിന്മയ വിദ്യാലയത്തെ പ്രതിനിധാനം ചെയ്ത് ഉണ്ണികൃഷ്ണൻ പി. വി. രതീഷ് മേനോൻ എന്നിവരാണ് പങ്കെടുത്തത്. ജേതാക്കളായ ഇവർ ഈ വർഷമവസാനം നടക്കുന്ന ദേശീയ തല മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യും.
തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമത്തിലെ ആദിത്യ ഹരിദാസ്, ശ്രീഹരി എസ്. എന്നിവർ രണ്ടാം സ്ഥാനത്തെത്തി. കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനാല് ടീമുകളാണ് കൊച്ചിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. വിദ്യാർത്ഥികളുടെ പദസമ്പത്ത്, ചിന്താശേഷി, യുക്തി, വിശകലന മികവ് എന്നിവ മെച്ചപ്പെടുത്തുന്ന പദപ്രശ്ന മത്സരത്തിന് മികച്ച പ്രതികരണമാണ് വിവിധ തലങ്ങളിൽ നിന്നു ലഭിച്ചത്.
TAGS: Spices Board |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച