ഒഡീഷ തീവണ്ടി അപകടത്തില്‍പ്പെട്ടവരുടെ ക്ലെയിം നടപടിക്രമങ്ങള്‍ മിതമാക്കി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്

Posted on: June 7, 2023

കൊച്ചി : ഒഡീഷ തീവണ്ടി അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ക്ലെയിം നടപടിക്രമങ്ങള്‍ മിതമാക്കി. മൂന്ന് അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തില്‍ ക്ലെയിമുകള്‍ പരിഹരിക്കും. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി എല്ലാ ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും ഏര്‍പ്പെടുത്തി.

പിഎംജെജെബിവൈ പ്രകാരമുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മുനിസിപ്പല്‍ അധികൃതരില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റ്. ഇതു ലഭ്യമല്ലെങ്കില്‍ ആശുപത്രികളോ സര്‍ക്കാര്‍ അധികൃതരോ പൊലീസോ നല്‍കിയ മരണമടഞ്ഞ യാത്രക്കാരുടെ പട്ടിക, നോമിനിയുടെ സാധുതയുള്ള വിലാസ തെളിവിന്റെ പകര്‍പ്പ് എന്നിവയാണ് ഇതിനായി ആവശ്യമുളളത്. 1-860-266-7766 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

ക്ലെയിമുകളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും കൈകാര്യം ചെയ്യാന്‍ തങ്ങളുടെ മുഴുവന്‍ സമയ ഹെല്‍പ് ലൈന്‍ പര്യാപ്തമാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കസ്റ്റമര്‍ സര്‍വീസ് ആന്റ് ഓപ്പറേഷന്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമിഷ് ബാങ്കര്‍ പറഞ്ഞു.