ഇന്‍ഷ്വറന്‍സ് ക്ലെയിം സെറ്റില്‍മെന്റ് ഐസിഐസിഐ പ്രുഡന്‍ഷ്വല്‍ ലൈഫ് ഒന്നാമത്

Posted on: October 5, 2023

തിരുവനന്തപുരം : 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ലൈഫ് ഇന്‍ഷ്വറന്‍സ്മ്പനികള്‍ നടത്തിയ ക്ലെയിം സെറ്റില്‍മെന്റ് അനുപാതത്തില്‍ ഒന്നാം സ്ഥാനത്തെത്തി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ലൈഫ് ഇന്‍ഷ്വറന്‍സ്, കണക്കുകള്‍ പ്രകാരം 97.90% ആണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം. 

എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് 95.80%, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ്93.50%, മാക്‌സ്
ലൈഫ് ഇന്‍ഷ്വറന്‍സ് 86,30%, ടാറ്റാ എഐഎലൈഫ് ഇന്‍ഷ്വറന്‍സ് 77.30% എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങ
ളിലെത്തിയ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം. അതാത് കമ്പനി വെബ്‌സറ്റുകളില്‍ പൊതുജന സമക്ഷം വെളിപ്പെടുത്തിയ പട്ടികയില്‍ നിന്നാണ് ക്ലെയിം സെറ്റില്‍മെന്റ് അനുപാതങ്ങള്‍ കണക്കാക്കിയത്.