എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സും കരൂര്‍ വൈശ്യ ബാങ്കും ധാരണയില്‍

Posted on: April 5, 2023

കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് കരൂര്‍ വൈശ്യ ബാങ്കുമായി കോര്‍പറേറ്റ് ഏജന്‍സി ധാരണ ആരംഭിച്ചു. എസ്ബിഐ ലൈഫിന്റെ സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതികള്‍ കരൂര്‍ വൈശ്യ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ എല്ലാ ശാഖകളിലൂടേയും ലഭിക്കുവാന്‍ ഇതു സഹായിക്കും. കരൂര്‍ വൈശ്യ ബാങ്ക് തേഡ് പാര്‍ട്ട് പ്രൊഡക്ട്സ് വിഭാഗം മേധാവി എം ആര്‍ സന്തോഷ്‌കുമാര്‍, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ആന്ധ്രാ പ്രദേശ് റീജണല്‍ ഡയറക്ടര്‍ വി ഗണേഷ് എന്നിവര്‍ ധാരണയില്‍ ഒപ്പു വെച്ചു.

കരൂര്‍ വൈശ്യ ബാങ്ക് ഉപഭോക്താക്കള്‍ക്ക് മൂല്യമുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളും സാങ്കേതികവിദ്യാ പിന്തുണയുള്ള സേവനങ്ങളും വഴി സാമ്പത്തിക പരിരക്ഷ നല്‍കാന്‍ സാധിക്കുമെന്നും ഇതിനായി മുന്നോട്ടു നോക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

ഇന്‍ഷൂറന്‍സ് മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ തെരഞ്ഞെടുപ്പുകള്‍ക്കുള്ള അവസരം നല്‍കാനുള്ള ശ്രമമാണിതെന്ന് കരൂര്‍ വൈശ്യ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി രമേഷ് ബാബു പറഞ്ഞു.