12
Sunday
May 2024
May 2024
മികച്ച റിട്ടേണ്‍ ഉറപ്പുള്ള സമഗ്ര കവറേജുമായി ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ്
Posted on: November 9, 2022
കൊച്ചി : ആകര്‍ഷകമായ റിട്ടേണ്‍ ഉറപ്പു നല്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പോളിസിയുമായി ശ്രീരാം ലൈഫ് ഇന്‍ഷൂറന്‍സ്. 30നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിരക്ഷ നല്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് സേവിങ്സ് പ്ലാന്‍ ആണിത്.
ഗുണഭോക്താവിന്റെ കാലശേഷവും കുടുംബത്തിന് പ്ലാന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്കുന്ന ലൈഫ് പ്ലസ് കവറേജും ഇതിലുള്‍പ്പെടും. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രൊഫഷനലുകള്‍ക്കും ജോലിക്കാര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും ഏറെ സഹായകമാകുന്ന മികച്ച റിട്ടേണ്‍ ഉറപ്പു നല്കുന്ന പദ്ധതിയാണിതെന്ന് ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ കാസ്പറസ് ക്രോംഹുട് പറഞ്ഞു.
TAGS: Shriram Life Insurance |