15
Wednesday
May 2024
May 2024
അപകടത്തിൽപ്പെട്ട കാറിന് പകരം പുതിയ കാർ നൽകാൻ ലോക്അദാലത്ത് ഉത്തരവ്
Posted on: March 24, 2021
കോഴിക്കോട്: അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറിന്റെ ഉടമയ്ക്ക് പുതിയത് നല്കാന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് പെര്‍മനന്റ് ലോക്അദാലത്തിന്റെ ഉത്തരവ്. രണ്ടുമാസത്തിനുള്ളില്‍ പുതിയ കാര്‍ നല്‍കണമെന്നാണ് ഉത്തരവ്. വയനാട് സ്വദേശിനിയുടെ ആംഡംബര കാര്‍ 2019-ല്‍ കര്‍ണാടകയില്‍ അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ ബന്ധപ്പെട്ട് വാഹനം മാറ്റി നല്കാന് ആവശ്യമായ രേഖകള്‍ കൈമാറി. കമ്പനി ഇന്‍ഷുറന്‍സ് നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദാലത്തിനെ സമീപിച്ചത്. വാഹനം മാറ്റി നല്കാന് വി. പ്രകാശ് ചെയര്‍മാനായുള്ള പെര്‍മനന്റ് ലോക്അദാലത്താണ് ഉത്തരവിട്ടത്.
TAGS: Motor Insurance | Permanent Lok Adalat |