കൊറോണ കവച് പോളിസിയുമായി കാനറാ ബാങ്ക്

Posted on: August 1, 2020


കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊറോണ  കവച്  പോളിസിയുമായി കാനറാ ബാങ്ക് . ഐആര്‍ഡിഎയുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സ ചെലവ്
നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി,  ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി,  എച്ച്ഡിഎഫ്സി ഇആര്‍ജിഒ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി  എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ കവച് ബാങ്ക്
അവതരിപ്പിച്ചിരിക്കുന്നത്.

മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ  കവച് പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.