17
Friday
May 2024
May 2024
ആരോഗ്യ ഇന്‍ഷുറന്‍സ് കൂടുതല്‍ ഓഫറുകളുമായി ഐസിഐസിഐ ലൊംബാഡ്
Posted on: July 13, 2020
മുംബൈ : ഐസിഐസിഐ ലൊംബാഡ് ജനറല്‍ ഇന്‍ഷുറന്‍സ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. കോവിഡുമായി ബന്ധപ്പെട്ട ആശുപത്രി വാസത്തെ തുടര്‍ന്നുള്ള ക്ലെയിമുകള്‍ക്ക്, പുതിയ പോളിസികള്‍ക്കുള്ള കാത്തിരിപ്പു കാലാവധി 15 ദിവസമായി കുറച്ചു (നേരത്തെ 30 ദിവസമായിരുന്നു).
പ്രീമിയത്തില്‍ വര്‍ധനയില്ലാതെയാണ് ഈ ഓഫര്‍. സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ബൂസ്റ്റര്‍, ഹെല്‍ത്ത് കെയര്‍ പ്ലസ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പ്ലാനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇത് ബാധകമാണ്. ആശുപത്രി വാസമില്ലാതെ വീട്ടില്‍ ചികിത്സ നേടുകയും ഇന്‍ഷുറന്‍സ് ക്ലെയിം ഉന്നയിക്കുകയും ചെയ്യാം.
TAGS: ICICI BANK |
News in this Section