ഡിജിറ്റല്‍ സേവനങ്ങളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ 

Posted on: March 22, 2020

കൊച്ചി: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് സേവനങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പോളിസികളെ കുറിച്ച് വേണ്ട വിവരങ്ങളെല്ലാം ഡിജിറ്റലായി അറിയാനും സ്വയം ഇടപാടുകള്‍ നടത്താനുമാകും.

കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സുരക്ഷിതമായി വീട്ടിലിരുന്ന് ഉപയോഗിച്ച് അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളോട് കമ്പനി അഭ്യര്‍ത്ഥിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് (+91 99206 7766), കമ്പനി വെബ്‌സൈറ്റ്, ചാറ്റ്‌ബോട്ട് ലിഗോ, മൊബൈല്‍ ആപ്പ്, ഇമെയില്‍, കോള്‍സെന്റര്‍ (1860-266-7766) തുടങ്ങിയവയിലൂടെ സേവനങ്ങള്‍ ആവശ്യപ്പെടാം. ക്ലെയിമുകള്‍ക്കായി 24 മണിക്കൂറും കോള്‍സെന്റര്‍ സേവനങ്ങള്‍ ലഭ്യമാണ്.