ഇന്‍ഷുറന്‍സ് ഉത്പന്നങ്ങൾ : എയര്‍ടെല്‍ പേമെന്റ് ബാങ്കും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫുമായി ധാരണ

Posted on: October 2, 2019

കൊച്ചി:  ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് രാജ്യത്തെ ആദ്യത്തെ പേമെന്റ് ബാങ്കായ എയര്‍ടെല്‍ പേമെന്റ് ബാങ്കുമായി കോര്‍പറേറ്റ് ഏജന്‍സി കരാര്‍ വച്ചു. ഈ പങ്കാളിത്തം എയര്‍ടെല്‍ പേമെന്റ് ബാങ്ക് ഇടപാടുകാര്‍ക്ക് പ്രയാസം കൂടാതെ ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളും സമ്പാദ്യ പദ്ധതികളും ലഭ്യമാകും.

സുരക്ഷിതമായി എളുപ്പത്തില്‍ എയര്‍ടെല്‍ പേമെന്റ് ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുമെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍. എസ്. കണ്ണന്‍ പറഞ്ഞു.

എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെ ദശലക്ഷക്കണക്കിനു വരുന്ന ഇടപാടുകാര്‍ക്ക് ബാങ്കിന്റെ വിതരണ ശംഖല വഴി ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ എത്തിക്കുവാന്‍ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. തുടക്കത്തില്‍ ഐസിഐസി ഐ പ്രൂ ഐപ്രൊട്ടക്ട്, ഐസിഐസിഐ പ്രൂ അന്‍മോള്‍ ബചത്ത് എന്നീ ഉത്പന്നങ്ങളാണ് ഇടപാടുകാര്‍ക്കു ലഭിക്കുക. സമ്പാദ്യത്തിന്റേയും സംരക്ഷണത്തിന്റേയും ആനുകൂല്യം ലഭ്യമാക്കുന്ന മൈക്രോ ഇന്‍ഷുറന്‍സ് ഉത്പന്നമാണ് ഐസിഐസിഐ പ്രൂ അന്‍മോള്‍ ബചത്. ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ആണ് ഐസിഐസിഐ പ്രൂഐപ്രൊട്ടക്ട്.

TAGS: ICICI BANK |