നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം : 27 ശതമാനം വര്‍ധന

Posted on: December 27, 2018

ന്യൂഡല്‍ഹി : നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ രാജ്യത്ത് വന്‍ വര്‍ധന. കഴിഞ്ഞ നവംബറില്‍ രാജ്യത്തെ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ 33 കമ്പനികള്‍ സമാഹരിച്ച ആകെ പ്രീമിയം തുക 12,551.26 കോടി രൂപ. 2017 നവംബറില്‍ 9,921.21 കോടി രൂപയാണ് ഈ ഇനത്തില്‍ കമ്പനികള്‍ സമാഹരിച്ചത്. വര്‍ധന 26.5 ശതമാനം.