May 2024
സെക്യൂർ ഭവിഷ്യ പെൻഷൻ പ്ലാനുമായി കനറാ എച്ച്എസ്ബിസി
Posted on: August 25, 2016
കൊച്ചി : കനറാ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി പുതിയ യൂണിറ്റ് ലിങ്ക്ഡ് പെൻഷൻ പ്ലാൻ സെക്യൂർ ഭവിഷ്യ പുറത്തിറക്കി. പോളിസി ഉടമയ്ക്കു സംരക്ഷണം നൽകുന്നതിനൊപ്പം ഭാവി ധനകാര്യാവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുന്ന പോളിസിയാണിത്.
റിട്ടയർമെന്റ് ഫണ്ട് സ്വരൂപിക്കുവാനും റിട്ടയർമെന്റിനുശേഷം സ്ഥിരതയുള്ള വരുമാനം ഉറപ്പാക്കുവാനും സഹായിക്കുന്ന സെക്യൂർ ഭവിഷ്യ മച്യൂരിറ്റി മൂല്യമായി, ഏറ്റവും കുറഞ്ഞത് അടച്ച പ്രീമിയത്തിന്റെ 101 ശതമാനം ഉറപ്പു നൽകുന്നു. ഇതുവഴി നിക്ഷേപത്തിന് ഗാരന്റിയും ഉറപ്പാക്കുന്നു.
പെൻഷൻ പ്ലാൻ ഉടമയ്ക്ക് ധനകാര്യ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതിയാണിതെന്ന് കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനൂജ് മാത്തൂർ പറഞ്ഞു.
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം