ഓറിയന്റ്ബെല്‍ ടൈല്‍സിന്റെ പുതിയ ശ്രേണി വിപണിയില്‍

Posted on: April 20, 2021

മുന്‍നിര ടൈല്‍ നിര്‍മാതാക്കളായ ഓറിയന്റ്‌ബെല്‍ ഏറ്റവും പുതിയ വാള്‍ ശ്രേണിയായ എലഗന്‍സ് ടൈലുകള്‍ അവതരിപ്പിച്ചു. പതിവു രീതികളെ പൊളിച്ചെഴുതുന്നതാണ് പുതിയ ഈ ഡിസൈനുകള്‍. പ്ലെയ്ന്‍ ബേയ്‌സ് ടൈലുകളുടെ ആവശ്യമില്ലാതെ തന്നെ ഹൈലൈറ്ററുകള്‍ മുഴുവന്‍ ഭിത്തിയിലും പതിപ്പിക്കാന്‍ കഴിയും. വൈവിധ്യമാര്‍ന്ന കോമ്പിനേഷനുകളില്‍ പ്ലെയ്ന്‍ ബെയ്‌സ് ഓപ്ഷനുകളും ലഭ്യമാണ്. ഇവ സ്ട്രിപ്പുകളായി മുറിച്ചെടുത്ത് ഏതു പാറ്റേണിലും പതിപ്പിക്കാം.

പുതിയ എലഗന്‍സ് ശ്രേണിയില്‍ ലംബമായി പതിപ്പിക്കാവുന്ന ഡിസൈനുകളും ഉള്‍പ്പെടും. ഇതിലൂടെ മുറിയ്ക്ക് ഒരു പ്രത്യേക ദൃശ്യഭംഗി ലഭിക്കുന്നു. ഈ വര്‍ഷത്തെ പാന്റോണ്‍ നിറങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മഞ്ഞ, ചാര നിറങ്ങളിലുള്ള ടൈലുകളും എലഗന്‍സ് ശ്രേണിയുടെ സവിശേഷതയാണ്. ഈ ശ്രേണി എലവേഷന്‍ ടൈലുകളിലും പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുന്നു. പുറം ഭിത്തികളുടെ ആവശ്യകതകള്‍ക്ക് അനുസരിച്ച് ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത ഡിസൈനുകളാണിവ. ‘ഓറിയന്റ്‌ബെല്ലിന്റെ ഏറ്റവും നവീനമായ എലഗന്‍സ് ശ്രേണിയില്‍, വീട്ടിലെ എല്ലാ ഭിത്തികള്‍ക്കും അനുയോജ്യമായ ഓപ്ഷനുകള്‍ ഉണ്ടെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു.

എലഗന്‍സ് ശ്രേണിയില്‍ ഗ്ലോസി, മാറ്റ് ഫിനിഷുകളില്‍ നൂറോളം കോണ്‍സപ്റ്റുകള്‍ ലഭ്യമാണ്. കൂടാതെ അടുക്കളകള്‍ക്കും ത്രീ ഡി ഇഫക്റ്റുകള്‍ക്കുമായി പ്രത്യേകം ഡിസൈനുകളുമുണ്ട്. 300×450 എം.എം., 300×600 എം.എം. എന്നിവയാണ് ഈ ശ്രേണിയില്‍ ലഭ്യമായ സൈസുകള്‍. ഒപ്പം 300 x 300 എം.എം സൈസില്‍ മാചിങ് ഫ്‌ളോറുകളും ലഭിക്കും. 300×450 എം.എം. ആണ് എലവേഷന്‍ ശ്രേണിയിലെ ടൈലുകളുടെ സൈസ്.

TAGS: Orientbell |