അസറ്റ് ലുമിനെയറിന് പുരസ്‌കാരം

Posted on: March 29, 2021

കൊച്ചി : ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.സി.ഐ) ഈ വര്‍ഷത്തെ കേരള സെന്‍ട്രല്‍ സോണിലെ ഏറ്റവും മികച്ച റെസിന്‍ഡഷ്യല്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിനുള്ള പുരസ്‌കാരം കടവന്ത്രയിലുള്ള അസറ്റ് ലുമിനെയര്‍ കരസ്ഥമാക്കി. നിര്‍മാണ രംഗത്തെ എന്‍ജിനീറിംഗ് വാസ്തുശില്പ വൈഭവത്തിനുള്ള ഈ പുരസ്‌കാരം അസറ്റ് ഹോംസ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കരസ്ഥമാക്കുന്നത്.

ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങില്‍ ഐ.സി.ഐ. കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി ഡോ. എല്‍സണ്‍ ജോണ്‍, ചെയര്‍മാന്‍ എം.എ. ജോസഫ്, ഡോ. ലതികാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാറിന് പുരസ്‌കാരം കൈമാറി.

ചടങ്ങില്‍ കെട്ടിടത്തിന്റെ ആര്‍ക്കിടെക്ട് അംശുനാഥ്, കോണ്‍ട്രാക്ടര്‍ പ്രവീണ്‍ മാത്യു തുടങ്ങിയവരെ ആദരിച്ചു.

 

TAGS: Asset Luminaire |