16
Thursday
May 2024
May 2024
വീഗാലാന്റ് ഡവലപ്പേഴ്സ് ദേശീയ സുരക്ഷിതത്വ ദിനം ആചരിച്ചു
Posted on: March 5, 2020
കൊച്ചി : പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ വീഗാലാന്റ് ഡവലപ്പേഴ്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വിവിധ സ്ഥലങ്ങളില്‍ ദേശീയ സുരക്ഷിതത്വ ദിനാചരണം സംഘടിപ്പിച്ചു. സുരക്ഷിതത്വ പതാക ഉയര്‍ത്തിയും, സുരക്ഷാ പ്രതിജ്ഞ എടുത്തുകൊണ്ടുമാണ് ദിനം ആചരിച്ചത്.
പ്രൊജക്ട്സ് ജനറല്‍ മാനേജര്‍ പോള്‍ ചീരന്‍, പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്മെന്റ് ജനറല്‍ മാനേജര്‍ എ.ബി.ബിജോയി, സീനിയര്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് മനോജ് എ മേനോന് , സീനിയര്‍ മാനേജര്‍ ഗിരി എസ് നായര്‍, ആര്. രാജാറാം, ജോമോന് മാത്യു എന്നിവര്‍ ദേശീയ സുരക്ഷിതത്വ ദിനാചരണത്തിന് നേതൃത്വം നല്കി. വീഗാലാന്റിന്റെ സുരക്ഷാ അവാര്‍ഡ് ലഭിച്ച പ്രൊജക്ടാണ് കിംഗ്സ് ടൗണ്‍.
News in this Section
Related News