മലിനജലം ശുദ്ധീകരിക്കാന്‍ ഗാര്‍ഹിക പ്ലാന്റുമായി എച്ച്ടുഒ കെയര്‍

Posted on: September 18, 2019

കൊച്ചി : വീടുകളില്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റുമായി എച്ച്ടുഒ കെയര്‍. 9 ഘട്ടങ്ങളിലായി ശുദ്ധീകരിക്കുന്ന ജലം തോട്ടം നനയ്ക്കാനും കാര്‍ കഴുകാനും ശുചിമുറിയിലെ ഫ്‌ളഷിംഗിനും ഉപയോഗിക്കാമെന്നു കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് സ്‌കറിയ പറഞ്ഞു.

1000 ലിറ്റര്‍ മുതല്‍ 2000 ലിറ്റര്‍ വരെ ശേഷിയുള്ള പ്ലാന്റുകളാണു വീടുകളില്‍ സ്ഥാപിക്കുന്നത്. 2000 ലിറ്റര്‍ പ്ലാന്റിന് 2 ലക്ഷം രൂപ ചിലവ് വരും. 20 ചതുരശ്ര മീറ്റര്‍ സ്ഥലം വേണ്ടി വരും. അടുക്കള, വാഷ്‌ബേസിന്‍, ശുചിമുറി, വാഷിംഗ് മെഷീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദമായ പ്ലാന്റില്‍ വൈദ്യുതി പരിമിതമായേ ആവശ്യമുള്ളൂ.

വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള മലിനജല ശുദ്ധീകരണ പ്ലാന്റും എച്ച്ടുഒ നിര്‍മിക്കുന്നു. കൊച്ചി നെട്ടൂരില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് ഷോറൂം കമ്പനിക്കുണ്ട്.

ചങ്ങനാശേരി, കോഴിക്കോട് തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലെ ശാഖകളുണ്ട്. ആലപ്പുഴ, കൊല്ലം, പാലക്കാട് ശാഖകള്‍ ഉടന്‍ തുറക്കും. സംസ്ഥാന മലിനീകരണ നിയന്തരണ ബോര്‍ഡിന്റെ അംഗീകാരമുള്ള എച്ച്ടുഒ കേരളത്തിനു പുറത്തും മലിനജല ശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ജോര്‍ജ് സ്‌കറിയ പറഞ്ഞു.

TAGS: H2O Care |